സദാചാരകൊലപാതകം: നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: മങ്കടയിലെ സദാചാരകൊലപാതകത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ നേരിട്ടു പങ്കുളള അബ്ദുള്‍ നാസര്‍, ഷറഫുദീന്‍, ഷഫീക്ക്, ഗഫൂര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എട്ട് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുളളതായാണ് പൊലീസിന് ലഭിച്ച വിവരം. ബാക്കിയുളളവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം നസീറിന്റെ കൊലപാതകം വ്യക്തമായ അജണ്ടകളോട് കൂടിയതാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും നസീറിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!