വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; എട്ട് യുവാക്കളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിനെ തുടര്‍ന്ന് എട്ട് യുവാക്കളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. പവര്‍ഹൗസ് റോഡിന്റെ ലിങ്ക്റോഡായ കെ.കെ. പത്മനാഭന്‍ റോഡിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വടുതല സ്വദേശി കണ്ണന്‍, കൊല്ലം സ്വദേശികളായ യദുകൃഷ്ണന്‍, അജേഷ്, പാലക്കാട് സ്വദേശി വിഷ്ണു, ജെയ്സണ്‍, സായി ശങ്കര്‍, അരുണ്‍ രാജ്, അമല്‍ ബാബു എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെല്ലാം നഗരത്തിലെ ഒരു പ്രമുഖ മാളിലെ ജീവനക്കാരാണെന്ന് പോലീസ് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!