സരിതാ നായരുടെ ഫോണ്‍രേഖകള്‍ ഡിലീറ്റ്‌ ചെയ്‌തതായി ടി.ജെ. ജോസ്‌ സോളാര്‍ അന്വേഷണ കമ്മിഷനു മൊഴി നല്‍കി

കൊച്ചി: സരിതാ എസ്‌. നായരുടെ ഫോണ്‍രേഖകള്‍ അടങ്ങിയ ഇ-മെയില്‍ സന്ദേശം ഡിലീറ്റ്‌ ചെയ്‌തതായി സൈബര്‍ സെല്‍ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ ഐ.ജിയായിരുന്ന ടി.ജെ. ജോസ്‌ സോളാര്‍ അന്വേഷണ കമ്മിഷനു മൊഴി നല്‍കി.

സൈബര്‍ പോലീസിനു 2013-ല്‍ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നാലു മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്‌. സൈബര്‍ സെല്ലില്‍ നിന്നു ഫോണ്‍ രേഖകള്‍ ലഭിച്ച സമയത്ത്‌ അവ ഉപയോഗിച്ചിരുന്നത്‌ സരിതയാണെന്ന്‌ അറിഞ്ഞിരുന്നില്ല. അന്നത്തെ കേസിന്‌ ഉപകരിക്കുന്ന തെളിവുകള്‍ ഫോണ്‍ സംഭാഷണങ്ങളില്‍ ഇല്ലാതിരുന്നതിനാല്‍ ഇ-മെയില്‍ ഡിലീറ്റ്‌ ചെയ്യുകയായിരുന്നു. ഡിലീറ്റ്‌ ചെയ്‌ത ഇ-മെയില്‍ വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ സാങ്കേതിക വിദഗ്‌ധര്‍ക്കു കഴിയുമെന്നും കമ്മിഷന്‍ ജസ്‌റ്റിസ്‌ ജി. ശിവരാജന്റെ ചോദ്യത്തിന്‌ ടി.ജെ. ജോസ്‌ മറുപടി നല്‍കി.

സൈബര്‍ പോലീസ്‌ സ്‌റ്റേഷനിലെ കമ്പ്യൂട്ടറിലേക്കു ലഭിച്ച ഇ-മെയിലിലുണ്ടായിരുന്ന വിവരങ്ങളില്‍ ആ കേസിനു പ്രയോജനപ്പെടുന്ന തെളിവുകളില്ലെന്നു കണ്ടതിനാല്‍ അത്‌ ഡിലീറ്റ്‌ ചെയ്യുകയായിരുന്നു. അതാണ്‌ പതിവു രീതി. ഇ-മെയില്‍ നശിപ്പിച്ചത്‌ എന്നാണെന്ന്‌ ഓര്‍മയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!