കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം

0

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സി വി ധനരാജ് (38) അന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രന്‍ (52) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ നിയമസഭാ മണ്ഡലം പരിധിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

തിങ്കളാഴ്ച രാത്രിയാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. പത്ത് മണിയോടെയായിരുന്നു ധനരാജിന്റെ കൊലപാതകം.മൂന്ന് ബൈക്കുകളിലായി മുഖം മൂടി ധരിച്ചെത്തിയവര്‍ ധനരാജിനെ വീട്ടില്‍ കയറി വെട്ടിവീഴ്ത്തുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ നിലയില്‍ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഇതിന് പിന്നാലെ അര്‍ധരാത്രിക്ക് ശേഷം ഒരുമണിയോടെ രാമചന്ദ്രനും വെട്ടേറ്റ് മരിച്ചു. വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു ബന്ധുക്കളുടെ കണ്‍മുന്നിലിട്ട് രാമചന്ദ്രനെ വെട്ടിയത്. വെട്ടേറ്റ ഉടന്‍ രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here