നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മലയാളിയെ കാട്ടികൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ

dogs 1കൊച്ചി: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചരീതിയില്‍ നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മലയാളിക്കു വേണ്ടി തരച്ചില്‍. വാട്‌സ് അപ്പില്‍ കൂടി പ്രചരിച്ച വിഡിയോയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. നായയെ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയ ആളെ തിരിച്ചറിയുന്നതിനായുള്ള വിവരം നല്‍കുന്നവര്‍ക്ക് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍ നാഷണല്‍ ഓഫ് ഇന്ത്യ ഒരു ലക്ഷം രൂപ നല്‍കുമെന്നറിയിച്ചു.

വിഡിയോയിലെ ശബ്ദത്തില്‍ നിന്നുമാണ് പീഡനം നടത്തിയത് മലയാളിയാണെന്ന് എച്ച്എസ്‌ഐ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കേരള പോലിസിനോട് കേസെടുക്കാന്‍ എച്ച്എസ്‌ഐ നിര്‍ദ്ദേശിക്കുകയായിരുന്നു. നായ ശാരിരികമായി ഏറെ പ്രയാസപ്പെട്ടിട്ടുണ്ടാകണമെന്നും കുറ്റവാളിയെ കണ്ടെത്തി പരമാവധി ശിക്ഷ നല്‍കുമെന്നും എച്ച്എസ്‌ഐ മാനേജിംഗ് ഡയറക്ടര്‍ എന്‍ ജി ജയസിംഹ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS:
error: Content is protected !!