ജനപ്രതിനിധികള്‍ക്കായി തലസ്ഥാനത്ത് നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നു

കൊച്ചി: ഡല്‍ഹിയില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്ക് പണം കൈമാറിയെന്ന സരിതയുടെ മൊഴി ശരിവച്ച് ബിജു രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്കാണ് പണം കൈമാറിയതെന്ന മൊഴി സോളാര്‍ കമ്മിഷനു മുന്നില്‍ ബിജുവും വ്യക്തമാക്കി. പണം തരപ്പെടുത്തി നല്‍കിയത് താനാണെന്നും പണം കൈമാറിയ കാര്യം തന്നെ അറിയിച്ചിരുന്നുവെന്നുമാണ് ബിജുവിന്റെ മൊഴി. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കു മോനാണ് പണം ആവശ്യപ്പെട്ടതെന്നും മുന്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥിനും പണം നല്‍കിയിട്ടുണ്ടെന്നും ബിജു മൊഴി നല്‍കി. ജനപ്രതിനിധികള്‍ക്കായി തലസ്ഥാനത്ത് നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായും പല പ്രമുഖര്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ടായിരുന്നതായും ബിജു വെളിപ്പെടുത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!