മുന്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണനെതിരെ വിജിലന്‍സ് കേസെടുത്തു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണനെതിരെ വിജിലന്‍സ് കേസെടുത്തു. സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ഹരികൃഷ്ണനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇന്നു രാവിലെ പെരുമ്പാവൂരിലെ ഹരികൃഷ്ണന്റെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. സോളാര്‍ കേസ് അന്വേഷണത്തിനിടെ പലരേയും വഴിവിട്ട് സഹായത്തിച്ചതായി ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നിരുന്നു. അതിനിടെയാണ് ഉന്നതല നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍ ഡിവൈഎസ്പിയുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഹരികൃഷ്ണനെതിരായ എഫ്‌ഐആര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!