ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ റെയ്ഡ്; 12 പേര്‍ അറസ്റ്റില്‍, 3000 കിലോ ലഹരി വസ്തുക്കള്‍ പിടിച്ചു

പെരുമ്പാവൂര്‍: കൊച്ചിയിലെ വിവിധ അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളില്‍ നടന്ന എക്‌സൈസ് – പോലീസ് പരിശോധനയില്‍ 3000 കിലോയോളം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു. ബീഡി ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. 12 പേര്‍ കസ്റ്റഡിയിലായി. രാവിലെ 6.30 മുതല്‍ ഒരേ സമയം പലയിടങ്ങളിലായിട്ടാണ് റെയ്ഡ് നടന്നത്. കഞ്ചാവും ലഹരി മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവര്‍ ലഹരി മരുന്നുകള്‍ കൈവശം വച്ചിരുന്നവരാണെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!