ബ്ലൂ ബ്ലാക്ക് മെയിലിംഗ് കേസിലെ മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിവസ്ത്രനാക്കി നഗ്നരായ സ്ത്രീകള്‍ക്കൊപ്പം ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രിയ എന്നു വിളിക്കുന്ന അജ്ഞലിയെ ആണ് പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഏഴോളം പേരെ പിടികൂടിയിരുന്നു. തിരുവനന്തപുരം ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. ലക്ഷങ്ങള്‍ തട്ടിയതായി പൊലീസ് പറഞ്ഞു. കുമാരപുരത്തിനടുത്ത് വാടകവീട്ടിലാണ് സംഘം ആള്‍ക്കാരെ വിളിച്ചുവരുത്തി പണം തട്ടിയിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!