കിഴക്കമ്പലം പീഡനക്കേസിനു പിന്നില്‍ സാത്താന്‍ സേവക്കാര്‍ ?

കൊച്ചി: കിഴക്കമ്പലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ സാത്താന്‍ സേവക്കാരിലേക്ക് അന്വേഷണം. പെണ്‍കുട്ടിയെ സാത്താന്‍ സേവാ സംഘം പ്രാര്‍ത്ഥനക്ക് വിധേയമാക്കി പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തമെടുത്തതായി പൊലീസിന്റെ സംശയം.

പെണ്‍കുട്ടിയുടെ മൊഴിയിലെ സൂചനകളാണ് പോലീസിനെ ഈ വഴിക്ക് നയിക്കുന്നത്. പീഡനക്കേസിലെ മുഖ്യപ്രതിയും തിരുവോസ്തി മോഷ്ടിച്ചതിന് പള്ളിയില്‍ നിന്നും പുറത്താക്കിയ അനീഷ തന്നെ ഫോര്‍ട്ട്‌കൊച്ചിയില്‍ കൊണ്ടുപോയി ചാത്തന്‍സേവാ സംഘത്തിന് കൈമാറിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

ഇതേ തുടര്‍ന്നാണ് സാത്താന്‍ സേവാ സംഘം പ്രാര്‍ത്ഥനക്ക് വിധേയമാക്കിയതായി ഊഹാപോഹം ഉയര്‍ന്നിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചിയില്‍ ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി പെണ്‍കുട്ടിക്ക് കുടിക്കാനായി പാനീയം നല്‍കി. ഈ പാനീയം കുടിച്ചതോടെ ബോധം നഷ്ടമായെന്നും കണ്ണ് തുറക്കുമ്പോള്‍ സാത്താന്‍ സേവാ സംഘത്തിന്റെ പ്രാര്‍ത്ഥനയാണ് നടക്കുന്നതെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ അശുദ്ധരക്തം കലര്‍ന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയെ നാളെ ഫോര്‍ട്ട്‌കൊച്ചിയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!