ജിസിഡിഎ ഭൂമി ഇടപാട്: എന്‍. വേണുഗോപാലിനെതിരെ വിജിലന്‍സ് കേസ്

കൊച്ചി: ഭൂമി ഇടപാടുകളില്‍ ക്രമക്കേട് നടത്തിയതിന് ജിസിഡിഎ മുന്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാലിനും മറ്റു മൂന്ന് പേര്‍ക്കുമെതിരെ വിജിലന്‍സ് കേസ്. 2013-15 കാലയളവില്‍ കൊച്ചി നഗരത്തില്‍ നടത്തിയ നാലു ഭൂമി ഇടപാടുകളിലാണ് വന്‍ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. ഈ നാലു ഇടപാടുകളിലും കൂടി 7.80 കോടി രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് വിജിലന്‍സ് കണ്ടെത്തല്‍. ടെന്‍ഡര്‍ ചെയ്തതിലും വളരെ തുച്ഛമായ വിലക്ക് സ്വകാര്യ വ്യക്തികള്‍ക്ക് ജി.സി.ഡി.എയുടെ ഭൂമി വില്‍പ്പന നടത്തിയെന്നാണ് വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്നത്. മുന്‍ സെക്രട്ടറി ലാലു, എക്‌സിക്യൂട്ടീവ് കമ്മിറ്റ അംഗം അക്ബര്‍ ബാദുഷ, പി.എ. അബ്ദുള്‍ റഷീദ് എന്നിവരാണ് മറ്റ് പ്രതികള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!