സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കും

എറണാകുളം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം 41 പേരെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമ്മിഷന്‍ തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടിയെ വിസ്തരിച്ചശേഷം സരിത എസ്. നായര്‍ സോളാര്‍ കമ്മിഷനില്‍ വെളിപ്പെടുത്തലുകള്‍ നടത്തുകയും തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമ്മിഷന്‍ തീരുമാനിച്ചത്. സരിത എസ്. നായര്‍, പി.പി. തങ്കച്ചന്‍, മുന്‍ മന്ത്രി കെ. ബാബു, ജിക്കുമോന്‍, സലീംരാജ്, പി.സി. ജോര്‍ജ് തുടങ്ങി 41 പേരെ വിസ്തരിക്കണമെന്നാണ് ഓള്‍ ഇന്ത്യാ ലായേഴ്‌സ യൂണിയര്‍ അപേക്ഷ നല്‍കിയിരുന്നു. കമ്മിഷന്റെ അഭിഭാഷകന്റെ കൂടി ആവശ്യം പരിഗണിച്ചാണ് തീരുമാനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!