സൗമ്യ വധക്കേസില്‍ തെളിവ് ഹാജരാക്കാനാവാതെ സര്‍ക്കാര്‍

സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ തെളിവ് ഹാജരാക്കാനാവാതെ സംസ്ഥാന സര്‍ക്കാര്‍. സൗമ്യയെ ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്) ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവെവിടെ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് വാദിച്ചതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരെ കോടതി ശാസിക്കുകയും ചെയ്തു. കേസില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ മാറ്റി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!