യാസ്മിന്‍ അഹ്മദിനെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനേഴോളം പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹ്മദിനെ(29) കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. യാസ്മിനെ രാത്രിയില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കരുതെന്നും ചോദ്യം ചെയ്യല്‍ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ പാടുള്ളൂവെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!