90 കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റില്‍, കെട്ടിചമച്ചതെന്ന് ആരോപണം

കൊല്ലം: കടയ്ക്കലില്‍ അര്‍ബുദ രോഗിയായ 90 വയസുകാരിയെ അയല്‍വാസി കത്തികാട്ടി പീഡിപ്പിച്ചുവെന്ന് പരാതി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആരോപണം വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമായി കെട്ടിച്ചമച്ചതെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്ത്.

അയല്‍വാസിയായ ബാബു എന്ന വിജയകുമാറിന്റെ അറസ്റ്റ് പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി പോലീസ് രേഖപ്പെടുത്തി. എന്നാല്‍, വൈദ്യപരിശോധനയില്‍ പീഡനം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. പീഡനത്തിന് ഇരായ വൃദ്ധയ്ക്ക് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മതിയായ ചികിത്സ ലഭിച്ചിട്ടില്ലെന്നായിരുന്നു ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്ത.

വൃദ്ധ പരാതിയില്‍ ഉറച്ചുനിന്നതോടെയാണ് പീഡനശ്രമത്തിനും ദേഹോപദ്രവത്തിനും വിജയകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിക്രമിച്ച് കടന്നതിനും മാനഹാനി വരുത്തിയതിനും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. അഞ്ചു ദിവസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. എന്നാല്‍, പ്രതിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ വഴി തര്‍ക്കമാണ് ഇതിനെല്ലാം പിന്നിലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!