ഹരിപ്പാട് മെഡിക്കല്‍ കോളജിലും അഴിമതി; വിജിലന്‍സ് കേസ് എടുത്തു

ഹരിപ്പാട്: ഹരിപ്പാട് മെഡിക്കല്‍ കോളജ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ബില്‍ഡിംഗ് വിഭാഗം ചീഫ് എഞ്ചിനിയറെ ഒന്നാം പ്രതിയാക്കും. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഹരിപ്പാട് മെഡിക്കല്‍ കോളജിനുള്ള നടപടികള്‍ ആരംഭിച്ചത്. കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ ഉടന്‍ കരാര്‍ റദ്ദാക്കി. വിജിലന്‍സ് അന്വേഷണത്തിനു നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നുള്ള പ്രാഥമികാന്വേഷണത്തിനു ശേഷമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!