മയൂഖിയെന്ന സുന്ദരി ചൂണ്ടയിലെ ഇര; കൊത്തിയ സമ്പന്നര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

  • സമ്പന്നരെ കണ്ടെത്തിയിരുന്നത് ഏജന്റുമാരെ ഉപയോഗിച്ച്

thattippu teamതൃപ്പൂണിത്തുറ: ബംഗളൂരുവിലെ കാര്‍ പ്രദര്‍ശനമേളയില്‍ നിന്ന് കാര്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞ് അവിടേക്ക് കൊണ്ടുപോയി. ഫഌറ്റിലെത്തിച്ച് കൊക്കൈയ്‌നെന്ന വ്യാജേന മൈദമാവ് പാക്കറ്റിലാക്കി നല്‍കി. തൊട്ടുപിന്നാലെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ രംഗപ്രവേശനം… സമ്പന്നരെ വലയില്‍ കുടുക്കി ഉള്ളതെല്ലാം തട്ടുന്ന തട്ടിപ്പ് സംഘത്തില്‍ നിന്ന് തൃപ്പൂണിണ്ണുറയിലെ ക്വാറി ഉടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്.

പെരുമ്പാവൂര്‍ സ്വദേശിനിയും സംഘാംഗവുമായ മയൂഖിയെത്തി നടത്തിയിട്ടുള്ള പ്രലോഭനങ്ങളില്‍ വീണവര്‍ നിരവധിയാണെന്ന് പോലീസ് പറയുന്നു. ഏതായാലും ക്വാറി ഉടമ നല്‍കിയ പരാതിയില്‍ കുടുങ്ങിയത് നിരവധിപേരെ തട്ടിച്ച് വമ്പന്‍ റാക്കറ്റാണ്. നര്‍ക്കോട്ടിക് ബ്യൂറോ ഡി.ഐ.ജി. വേഷം കെട്ടി തട്ടിപ്പ് നടത്തിയിരുന്ന എരൂര്‍ ദര്‍ഹം റോഡ് നാരായണീയത്തില്‍ നാരായണദാസ് (46), സഹായികളായ സായ്ശങ്കര്‍, ഷമീര്‍, ഡിബിന്‍ എന്നിവരിപ്പോള്‍ തൃപ്പൂണിത്തുറ പോലീസിന്റെ കസ്റ്റഡിയിലാണ്. കാര്‍ മോഷണക്കേസ് പരമ്പരയിലെ കണ്ണികൂടിയാണ് നാരായണദാസ്.


ചിലര്‍ക്ക് ഒപ്പം കറങ്ങാന്‍ കൂട്ടുകാരി, ചിലര്‍ക്ക് സഹായി….

ചിലര്‍ക്കു ഒപ്പം കറങ്ങാന്‍ ഒരു കൂട്ടുകാരി, ചിലര്‍ക്ക് ബാങ്ക് വായ്പയെടുക്കാന്‍ സഹായി… സമ്പന്നരുടെ ആവശ്യങ്ങള്‍ മനസിലാക്കി ഒപ്പം കൂടുന്ന മയൂഖിയുടെ ജോലി ഇരയെ ഫഌറ്റില്‍ എത്തിക്കുന്നതോടെ തീരും.

ഝാര്‍ഖണ്ഡിലായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനിയായ മയൂഖിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സിനിമാ താരമാവുകയെന്ന ലക്ഷ്യവുമായി നടക്കുന്നതിനിടെയിലാണ് ബ്ലാക്‌മെയിലിംഗ് സംഘത്തിലേക്ക് റിക്രൂട്ട്‌ചെയ്യപ്പെട്ടത്.സായ് ശങ്കറിന്റെ ഭാര്യയ്‌ക്കൊപ്പമാണ് ഫാഷന്‍ ഡിസൈനിംഗ് പഠിച്ചത്. അങ്ങനെ ഇവരെ പരിചയപ്പെട്ടു. ദോഷം പറയരുത്. സിനിമാ താരമാക്കാമെന്ന് മയൂഖിക്ക് വാഗ്ദാനം നല്‍കിയ നാരായണദാസ് 75,000 രൂപവരെ എല്ലാ മാസവും ഇവളുടെ സൗന്ദര്യത്തിനായി ചെലവഴിച്ചിരുന്നു.

പെരുമ്പാവൂരിലെ നല്ല കുടുംബത്തില്‍ ജനിച്ച മയൂഖി ഝാര്‍ഖണ്ഡിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. അതുകൊണ്ട് ഹിന്ദിയും ഇംഗ്ലീഷും നല്ലവണ്ണം സംസാരിക്കും. പണക്കാരായ ഇരകളെ ഫോണിലൂടെ സംസാരിച്ച് കൈയിലെടുക്കുവാന്‍ മിടുക്കി. ചെറുപ്പം മുതലേ എല്ലാത്തിനും എതിരു നില്‍ക്കുന്ന മാതാപിതാക്ക്േളാട് പകയാണെന്നാണ് മയൂഖി പോലീസിനോട് പറഞ്ഞത്.


 

സമ്പന്നരെ പ്രലോഭിപ്പിച്ച് ഫഌറ്റിലെത്തിക്കുന്നത് മയൂഖിയാണ്. ഫഌറ്റിലെത്തിക്കപ്പെട്ടു കഴിഞ്ഞാല്‍ സംഘം ഇവര്‍ക്കു വിലയിടും. ഇതിനായി ഓരോരുത്തരുടെ മുന്നിലും ഓരോ വേഷത്തിലാണ് മയൂഖിയെത്തുന്നത്. ആഡംബര കാറുകള്‍ വില്‍ക്കുന്ന ഏജന്റായിട്ടായിരുന്നു ക്വാറി ഉടമയ്ക്കു മുന്നിലെ രംഗപ്രവേശം. ബാംഗളൂരുവില്‍ നടക്കുന്ന കാര്‍ പ്രദര്‍ശനത്തില്‍ നിന്ന് കാര്‍ വാങ്ങാനായി ഇരുവരും വിമാനത്തില്‍ അവിടേക്ക്. ഫഌറ്റിലെത്തിച്ച് കൊക്കൈയിന്‍ എന്ന വ്യാജേന മൈദാവ് നല്‍കി. പിന്നാലെ നാരായണദാസും സംഘവും പോലീസ് വേഷത്തിലെത്തി.

പിന്നെ വിലപേശലായി. രണ്ടു കോടിക്ക് കേസ് ഒതുക്കി. 25 ലക്ഷം മുന്‍കൂറായി നല്‍കണമെന്ന് നിബന്ധന. പണം കൊടുക്കാനായി സംഘാംഗമായ സായ്ശങ്കറിനെയും കൂട്ടി നാട്ടിലേക്ക്. ഇതിനിടെ, വിമാനത്തില്‍വച്ച് സായ്ശങ്കര്‍ അഞ്ചു ലക്ഷം കൂടി മറ്റുള്ളവരറിയാതെ ആവശ്യപ്പെട്ടു. സായ്ശങ്കറിനെ ക്വാറി ഉടമ പോലീസിനെ ഏല്‍പ്പിച്ചു. നാരായണദാസും സംഘവും കാറില്‍ വരുന്നുണ്ടെന്ന് മനസിലാക്കിയ പോലീസ് അവര്‍ക്കും വലവിരിച്ചു.

നാല് ആധുനിക വാക്കിടോക്കി, മൂന്ന് വിലങ്ങ്, മൊബൈല്‍ ഫോണുകള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി നിരവധി സാധനങ്ങള്‍ പോലീസിനു ലഭിച്ചു. മയൂഖിയെന്ന സുന്ദരി വിരിച്ച വലയില്‍ കുടുങ്ങിയത് ഈ നാട്ടിലെ നിരവധി പ്രമുഖരാണ്. നാട്ടിലെ പ്രമുഖരുടെ വിവരങ്ങള്‍ നല്‍കാന്‍ നിയോഗിച്ചിരുന്ന ഏജന്റുമാരില്‍ ചിലരും കുടുങ്ങിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!