മൂന്നു വർഷമായി ഒളിവിൽ താമസിച്ചിരുന്ന മാവോവാദി പിടിയിൽ

  • കേരളം എല്ലാവർക്കും ഒളിത്താവളം

കൊച്ചി: മാവോയിസ്റ്റുകൾ അടക്കമുള്ളവർക്ക് സുരക്ഷിതമായ ഒളിത്താവളം കേരളം തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയുന്നു. ജാർഖണ്ഡിലെ മാവോവാദി നേതാവും ഏരിയാ കമാൻഡന്റുമായ ജിതേന്ദ്രയേ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടി.

2012 മുതൽ അങ്കമാലിയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ജിതേന്ദ്ര. ജാർഖണ്ഡിൽ വധശ്രമക്കേസിലും രാജ്യവിരുദ്ധപ്രവർത്തനങ്ങളിലും പ്രതിയാണ് ഇയാൾ. യു.എ.പി.എ ആക്ട് പ്രകാരം ജാർഖണ്ഡ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. തുടർന്നാണ് കേരളത്തിലെത്തി അജ്ഞാതവാസം തുടങ്ങിയത്.

തൊഴിലാളിയായി ജോലി ചെയ്തുവരുന്നതിനിടെയാണ് കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ജിതേന്ദ്രയെ പിടികൂടിയത്. ഐ.ബി ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തു. കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സെൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!