പ്രലോഭിപ്പിച്ച് തട്ടിപ്പ്: രണ്ടാം പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തു, ഫ്‌ലാറ്റിലെത്തിയ യുവതിയെ തെരയുന്നു

കാക്കനാട്: സമ്പന്നരെ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയിരുന്ന സംഘത്തിലെ രണ്ടാം പ്രതി സായി ശങ്കറിന്റെ ഭാര്യ ജെസ്‌നിയ മരണമടയുന്നതിനു മുമ്പ് ഫഌറ്റിലെത്തിയ യുവതിയെ കുറിച്ച് പോലീസ അന്വേഷണം ഊർജ്ജിതമാക്കി. സായി ശങ്കറിന്റെ അറസ്റ്റിനു പിന്നാലെയാണ് ഗർഭിണിയായിരുന്ന ഭാര്യ ജെസ്‌നിയയെ(20) ഫഌറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആറാം നിലയിലെ ഫഌറ്റിലെ അടുക്കളിയിൽ ഫാനിthattippuൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്തോ ബഹളം കേട്ട് മുറിയിലേക്ക് ഓടിയെത്തിയ ജെസ്‌നിയുടെ മാതാവ് റഹിനയാണ് കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നുപോകുന്ന നിലയിൽ മകളെ കണ്ടത്. സഹായത്തിനു ആളെ വിളിക്കാൻ മാതാവ് പോയ തക്കം നോക്കി ജെസ്‌നിയ അടുക്കളയോട് ചേർന്നുള്ള മുറിയിലെ ഫാനിൽ തൂങ്ങുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

വ്യാഴാഴ്ച രാത്രി ഫഌറ്റിലെത്തിയ യുവതി സായി കുറേ ഫോട്ടോകൾ ജെസ്‌നിയയെ കാണിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇവർ ആരാണെന്നതിനെ സംബന്ധിച്ചും എന്തിനാണ് ജെസ്‌നിയെ കാണാനെത്തിയതെന്നതിനെ സംബന്ധിച്ചും പോലീസ് അന്വേഷണം തുടങ്ങി.

  • തട്ടിപ്പിനിരയാവരുടെ നീണ്ട ലിസ്റ്റ് അന്വേഷണ സംഘത്തിനു ലഭിച്ചു

തൃപ്പൂണിത്തുറ: സമ്പന്നരെ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തിന്റെ വലയിലായവരുടെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ഫോണിലെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ലാപ്‌ടോപ്പിൽ സൂക്ഷിച്ചിരുന്നത് പോലീസ് കണ്ടെതുന്നു. എന്നാൽ പരാതി നൽകാൻ ആരും തയാറാകാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. പ്രതിയായ നാരായണദാസ് പല ഉയർന്ന ജോലികളും പറഞ്ഞാണ് ഓരോ സ്ഥലത്തും പരിചയപ്പെടുത്തിയിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!