ആട് ആന്റണി പിടിയിൽ

  • പിടികൂടിയത് മൂന്നു വർഷത്തെ ശ്രമത്തിനൊടുവിൽ
  • 200 ഓളം കേസുകളിൽ തുമ്പുണ്ടാകും
  • കുടുങ്ങിയത് മകനെ കാണാനെത്തിയപ്പോൾ

addu antonyപാലക്കാട്/കൊല്ലം: ഒടുവിലതു സംഭവിച്ചു. മൂന്നു വർഷത്തെ പരിശ്രമത്തിനൊടുവിൽ കേരള പോലീസ് കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയ ആന്റണിയെ പാലക്കാട് ഗോപാലപുരത്തെ ഭാര്യവീട്ടിൽ നിന്ന് പോലീസ് പിടികൂടി.

ചിറ്റൂർ ഗേപാലപുര ചെക്‌പോസ്റ്റിനു സമീപമുള്ള ഭാര്യവീട്ടിലെത്തിയ ആന്റണിയെ രാവിലെ എട്ടോടെയാണ് ജില്ലാ െ്രെകംസ്‌ക്വാഡും സ്‌പെഷൽബ്രാഞ്ചും ചേർന്ന് കസ്റ്റഡിയിലെടുത്തത്. വീട്ടിലേക്കു കയറുമ്പോഴായിരുന്നു അറസ്റ്റ്. പാലക്കാട്ടെ മറ്റെരു ഭാര്യയിലുളള മകനെ കാണാനെത്തിയതായിരുന്നു ആന്റണി.

മോഷണം, കൊലപാതകം തുടങ്ങി ഇരുന്നൂറോളം കേസുകളാണ് ആന്റണി വർഗീസ് എന്ന ആട് ആന്റണിയുടെ പേരിലുള്ളത്. 2012 ജൂൺ 25ന് കൊല്ലം പാരിപ്പള്ളിയിൽ വാഹനപരിശോധനയ്ക്കിടെയാണ് ഒരു വാനിൽ നിറയെ മാരകായുധങ്ങളുമായി വന്ന ആട് ആന്റണി കുടുങ്ങിയത്.

ജീപ്പിൽ കയറ്റുന്നതിനിടയിൽ എ.എസ്.ഐ. ജോയി, െ്രെഡവർ മണിയൻ പിള്ള എന്നിവരെ കുത്തി രക്ഷപെട്ടു. കുത്തേറ്റ മണിയൻ പിള്ളയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപം താമസിച്ചിരുന്ന ഇയാൾ സൂസൻ എന്ന സ്ത്രീയുമായിട്ടാണ് മുങ്ങിയത്. സൂസനെ പിന്നീട് ആന്ധ്രയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. രക്തക്കറ പുരണ്ട വസ്ത്രങ്ങൾ ഇയാൾ അന്ന് താമസിച്ചിരുന്ന മെഡിക്കൽ കോളേജിന് സമീപമുള്ള വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പാലക്കാട് ഇയാൾക്ക് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്.

ചിറ്റൂരിലെ ഒരു വനിതാ പോലീസുകാരിക്കു തോന്നിയ സംശയമാണ് ആന്റണിയെ കുടുക്കിയത്. ഡി.ജി.പിയുടെ ഫേസ് ബുക്ക് പോസ്റ്റിനോട് സാദൃശ്യം തോന്നിയ ഇവർ മേലധികാരികളെ വിവരമറിയിച്ചു. ഒരു മാസത്തോളം നീണ്ട കെണി ഒരുക്കൽ. വീട് കണ്ടെത്തൽ. ആന്റണിയെക്കുറിച്ചുള്ള വിവാരങ്ങൾ വീട്ടുകാരിൽ നിന്ന് രഹസ്യമായി ശേഖരിച്ചായിരുന്നു പോലീസ് നീങ്ങിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!