ആക്ഷൻ ത്രില്ലർ: ആട് ആന്റ്ണി അഥവാ മോസ്റ്റ് വാണ്ടഡ്

  • മോഷണം ഹോബിയായി മാറ്റി
  • താമസിക്കുന്നിടത്തൊക്കെ ഭാര്യമാർ
  • വിവാഹം തുടങ്ങിയപ്പോ ആടിനെ വിട്ട് ഹൈടെക്കായി
  • ഒളിവിൽ കഴിയുന്നതിനിടയിലും രണ്ടു വിവാഹം
  • ഇനി എന്തെല്ലാം അറിയാനിരിക്കുന്നു ?

addddകൊല്ലം: വീടുകളിൽ നിന്ന് ആടിനെ മോഷ്ടിച്ച് കൊല്ലത്തിന്റെ് സ്വന്തം കള്ളനായി തുടക്കം. മോഷണം ഹോബിയായപ്പോൾ പുതിയ മേച്ചിൽപുറങ്ങൾ തേടി. വീടുകൾ മുതൽ ആരാധനാലയങ്ങൾ വരെ ഉപയോഗിച്ച് എത്തപ്പെട്ട കേന്ദ്രങ്ങളിലെല്ലാം വിലസി. ആടിനെക്കാൾ നിഷ്‌കളങ്കതയോടെ. എല്ലായിടത്തും സ്ത്രീകൾക്ക് ജീവിതം നൽകി ആന്റണി ഒരു കൊച്ചു കൃഷ്ണനെ പോലെ കളിച്ചുല്ലസിച്ചു.

ഹോബിയായി മോഷണത്തെ മാറ്റിയ ആട് ആന്റണിയെ കുടുക്കാൻ കേരളാ പോലീസ് ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിയത്. കന്യാകുമാരി മുതൽ കാശ്മീർവരെ ഓടി. എല്ലായിടത്തുനിന്നും ഭാര്യമാരുടെ വിവരങ്ങൾ കിട്ടി. ആടിനെ മാത്രം കിട്ടായില്ല. മൂന്നു വർഷം തുടർന്ന കള്ളനും പോലീസും കളിക്കൊടുവിലാണ് ആടിന്റെ കൈയിൽ പോലീസിന്റെ വിലങ്ങ് വീണത്. മൂന്നു വർഷം ഒളിവിൽ കഴിയുന്നതിനിടയിലും കെട്ടി രണ്ടുപേരെ.

കോടമ്പാക്കത്ത് സിനിമാ മോഹങ്ങളുമായി എത്തിയ സുന്ദരി മുതൽ കെട്ടുപ്രായം കഴിഞ്ഞ സെയിൽസ് ഗേളും ടെക്കിയും വരെ. ആന്റണി എന്ന ആന്റണിയുടെ (49) ‘വെറൈറ്റി’ ഭാര്യമാരുടെ ലിസ്റ്റ് അറിഞ്ഞപ്പോൾ പോലീസുകാരും ഞെട്ടി. ഇതുവരെ ഇരുപതോളം ഭാര്യമാരെ പോലീസ തിരിച്ചറിഞ്ഞിട്ടുണ്ട്. 2008 ൽ പെരുമ്പാവൂറിലെ ഒരു ധ്യാനകേന്ദ്രത്തിൽ വച്ചു പരിചയപ്പെട്ട സൂനനായിരുന്നു ഒരു തരത്തിൽ ആന്റണിയുടെ വലം കൈ. ഭാര്യയായി ഒപ്പം കൂടിയ സൂസൺ മോഷണത്തിൽ പങ്കാളിയാകുക മാത്രമല്ല, സ്വന്തം മകളെ കെട്ടിച്ചു കൊടുക്കുകയും ആന്റണിയുടെ അമ്മവേഷം കെട്ടുകയും ചെയ്തിട്ടുണ്ട്.


പോലീസ് കണ്ടെത്തിയ ഭാര്യമാർ

സോജ (തൃശൂർ), ഷൈല (വയനാട്), ബിന്ദുവെന്ന മായ (പാലക്കാട്), സ്മിത (ചേർപ്പ്), എയ്ഞ്ചൽ മേരി (പ്രക്കാനം), സൂസൻ (എറണാകുളം), ശ്രീകല (എറണാകുളം), വിജി (കോഴിക്കോട്), സോജ (കോട്ടയം), കൊച്ചുമോൾ (മുംബൈ), ഗിരിജ (കൊല്ലം), കുഴിത്തുറ സ്വദേശി കുമാരി. ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദിവസംതോറും പുതിയ ഭാര്യമാർ അവതരിക്കുന്നതിന്റെ തലവേദനയിലാണ് പോലീസ്.


 

ബിസിനസുകാരനായും കംപ്യൂട്ടർ പ്രഫഷനലായും സിനിമാ നിർമ്മാതാവായുമൊക്കെ ഓരോ ഇടത്തും ആന്റണി അരങ്ങേറി. ജാതിയും മതവും മാറ്റി നവവരനാകുന്നതിൽ വിരുതൻ. ദോഷം പറയരുതല്ലോ, ഒട്ടു മിക്ക ഭാര്യമാരും ഹാപ്പിയാണ്. കേരളത്തിലും ചെന്നൈയിലും മുംബൈയിലും വിശാഖപട്ടണത്തുമൊക്ക ഒളിത്താവളങ്ങളിൽ ഭാര്യമാർ കൂടെയുണ്ടായിരുന്നു. ഓരോ വീട്ടിലും ഒന്നിലധികം പേരെ ഒരേസമയം മാനേജ് ചെയ്തു. പൊലീസ് െ്രെഡവർ മണിയൻ പിള്ളയെ കൊലപ്പെടുത്തി ഒളിവിൽ പോകുമ്പോൾ ഭാര്യമാരിലൊരാളായ സൂസനെ തിരുവനന്തപുരത്തുനിന്ന് ഒപ്പം കൂട്ടിയിരുന്നു. ഈ വീട്ടിൽ വേറെയുമുണ്ടായിരുന്നു അപ്പോൾ ഭാര്യമാർ. മോഷ്ടിക്കുന്ന വില കൂടിയ വസ്തുക്കൾ ഭാര്യമാർക്കുള്ള സമ്മാനമാണ്.

2002ൽ അന്നത്തെ കൊല്ലം ഈസ്റ്റ് സിഐ ടി. എഫ്. സേവ്യറും സംഘവും കോഴിക്കോട് എരഞ്ഞിപ്പാലത്തെ വാടകവീട്ടിൽ നിന്ന് ആന്റണിയെ പൊക്കുമ്പോൾ ഇയാൾ മൂന്നാമത്തെ വിവാഹത്തിനു കല്ല്യാണക്കുറി അടിച്ചരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു ഭാര്യമാരിൽ ഒരാൾ ഗർഭിണി. ജയിൽ മോചിതനായ ശേഷവും പഴയ ശീലങ്ങൾ ആന്റണി മറന്നില്ല.

തൃശൂർ കൊരട്ടി സ്വദേശിനി സോജയാണ് ഇയാളുടെ ‘ഔദ്യോഗിക’ ഭാര്യ. നാട്ടിൽ ഇലക്‌ട്രോണിക്‌സ് ഉപകരണ വിദഗ്ധനെന്നും ബന്ധുക്കൾ ഗൾഫിലാണെന്നും പെണ്ണിന്റെ വീട്ടുകാരെ ധരിപ്പിച്ചായിരുന്ന കല്യാണം. വാടകയ്‌ക്കെടുത്ത ബന്ധുക്കളുമായിട്ടായിരുന്ന വരൻ അന്ന് തൃശൂരിലെത്തിയത്.

കൊല്ലത്തു നിന്നു കോഴിക്കോട്ടേക്ക് തട്ടകം മാറിയപ്പോഴും ഭാര്യമാരുടെ കാര്യത്തിൽ ‘നോ വിട്ടുവീഴ്ച’. കോടമ്പാക്കത്ത് എത്തിയപ്പോൾ മലമ്പുഴ സ്വദേശി മായ (ബിന്ദു)യെ സിനിമാ കമ്പം മുതലാക്കി ഒപ്പം കൂട്ടി. വിവിധ ജാതി, മതപേരുകളിൽ സ്ഥിരമായി വിവാഹ പരസ്യം നൽകി സ്്ത്രീകളെ കുടുക്കും. പ്രായം. അത് സ്ഥിരമായി 43 തന്നെയാണ് പരസ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്. ആന്റണിയുടെ തട്ടിപ്പിന് ഇരയായി ജയിലിൽ കഴിയുന്ന കൊല്ലം കാവനാട് സ്വദേശിനി ഗിരിജ ഇതിനു തെളിവാണ്.

പെരുമ്പാവൂർ സ്വദേശിനികളായ സൂസനും മകൾ ശ്രീകലയും ഒരേ സമയം ഭാര്യമാരായി ഉള്ളപ്പോഴാണു പരസ്യം കണ്ടുള്ള ഗിരിജയുടെ വിളി. സെയിൽസ് ഗേളായിരുന്നു ഗിരിജ. സൂസൻ അമ്മയുടെയും ആന്റണി അനുസരണയുള്ള മകന്റെയും വേഷത്തിൽ മുളങ്കാടകത്തെ ഗിരിജയുടെ വീട്ടിൽ പെണ്ണുകാണാനെത്തി. ഉള്ളൂരിലെ വാടകവീട്ടിൽ താമസം തുടങ്ങിയ ഗിരിജ തട്ടിപ്പു തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു. പിന്നാലെ പോലീസിന്റെ പിടിയിലായി. പൊലീസുകാരന്റെ കൊലപാതകം കഴിഞ്ഞെത്തിയ ആന്റണിയുടെ ഷർട്ട് കഴുകി കൊടുത്തു, മോഷണത്തിനു കൂട്ടു നിന്നു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

കിട്ടിയ പണി തിരികെ കൊടുക്കാൻ ആന്റ്ണി മോഷ്ടിച്ച അഞ്ചു ലക്ഷത്തോളം രൂപയുടെ സാധനങ്ങളുമായി മുങ്ങിയ സോജയും ഇതിനിടെ പോലീസ് വലയിലായി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!