ആദായ നികുതി ചീഫ് കമ്മിഷണറും സി.ബി.ഐയും വലയിൽ

കൊച്ചി: ആദായ നികുതി ചീഫ് കമ്മീഷണർ അനിൽ ഗോയലിനെതിരായ സി.ബി.ഐ അന്വേഷണം. 30 കോടിയിലധികം രൂപയുടെ അനധികൃത സ്വത്തുക്കൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

അനിൽ ഗോയലിന്റെ മുംബൈയിലേയും ഡൽഹിയിലേയും വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തി. കോട്ടയം ഏറ്റുമാനൂർ കൈക്കൂലിക്കേസ് ഉൾപ്പടെ നിരവധി ഫയലുകൾ തീർപ്പാക്കാൻ അനിലിന് പണം ലഭിച്ചിട്ടുണ്ടെന്നാണ് സി.ബി.ഐക്കു ലഭിച്ചിട്ടുള്ള വിവരം.

ഏറ്റുമാനൂരുള്ള ജുവലറിയുടമയിൽനിന്ന് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് തിരുവനന്തപുരം ആദായനികുതി പ്രിൻസിപ്പൽ കമ്മിഷണർ ശൈലേന്ദ്ര മമ്മിടി, ഓഫീസർ ശരത്, ചാർട്ടേഡ് അക്കൗണ്ടന്റായ എം.കെ.കുരുവിള, ജ്വല്ലറി ഉടമ ജോയ് തോമസ്, നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന മാത്യു അലക്‌സ് എന്നിവരെയാണ് സി.ബി.ഐ. പിടികൂടിയിരുന്നു. തുടരന്വേഷണമാണ് അനിലിനെയും കുടുക്കിയത്.

ആദായ നികുതി ഓഫീസർമാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്ത കുമാറിനെ ഇന്നലെ വൈകീട്ട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കുമാറിന്റെ വീട്ടിൽ നിന്നും 11 ലക്ഷം രൂപ ഗോയലിന് നൽകുന്നതിന് വേണ്ടി ആദായ നികുതി ഓഫീസർ ശരത് കുമാറിനെ ഏൽപ്പിച്ചതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!