മാവോയിസ്റ്റ് എറ്റുമുട്ടൽ: അന്വേഷണം എൻ.ഐ.എയ്ക്ക്

അഗളി: അട്ടപ്പാടി വനമേഖലയിൽ പോലിസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പിന്റെ അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറുന്നു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.

ആക്രമണത്തിൽ മലയാളികളായ രണ്ട് പേർക്ക് പങ്കുള്ളതായി എഫ്.ഐ.ആറിൽ പറയുന്നു. വയനാട് സ്വദേശി സോമൻ, അഗളി സ്വദേശി എന്നിവരാണിവർ. സംഘത്തിലുണ്ടായിരുന്ന സ്ത്രീ കന്യാകുമാരിയാണെന്നാണ് പ്രാഥമിക നിഗമനം.

മുക്കാലിയിൽ നിന്നും 25 കിലോമീറ്ററോളം അകലെ കടുകമണ്ണ ഊരിനും ഗൊട്ടിയാർകണ്ടി വനമേഖലയിക്കും ഇടയിലായിരുന്നു ശനിയാഴ്ച രാവിലെ 12 മണിയോടെ ഏറ്റുമുട്ടൽ നടന്നത്. പോലീസ് സംഘത്തിനുനേരെ വനത്തിനകത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. മരങ്ങൾക്കിടയിൽ മറഞ്ഞുനിന്ന് പോലീസും തിരികെ വെടിവെച്ചു. അഞ്ചുമിനിറ്റ് തുടർച്ചയായി വെടിവെപ്പ് നടന്നതായി പറയുന്നു. ഇതിനിടെ കാട്ടിനകത്തുണ്ടായിരുന്നവർ ചിതറിയോടി. ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേരെ കണ്ടതായാണ് സംഘാങ്ങളുടെ റിപ്പോർട്ട്. വെടിവയ്പ്പിൽ മാവോയിസ്റ്റുകളിൽ രണ്ടു പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

പിന്നീട് വനത്തിൽ നടത്തിയ പരിശോധനയിൽ കുറച്ച് ലഘുലേഖകൾ, രണ്ട് സഞ്ചികളിലായി തുണി, സോപ്പ്, ചെറുകത്തികൾ, പ്ലാസ്റ്റിക് ഷീറ്റ്, പാത്രങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!