ലോഡ്ജില്‍ പൂട്ടിയിട്ട് കൂട്ടമാനഭംഗം, നാലുപേര്‍ പിടിയില്‍

ബംഗളുരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് പത്തുദിവസം തുടര്‍ച്ചയായി കൂട്ടമാനഭംഗം ചെയ്ത നാലുപേര്‍ പൊലിസ് പിടിയില്‍. ബംഗളൂരുവിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. 22നും 25നും ഇടയില്‍ പ്രായമുള്ള മൂന്നു സുഹൃത്തുക്കളും 55കാരനായ ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തിയതായി വൈറ്റ്ഫീല്‍ഡ് ഡിസിപി അബ്ദുല്‍ അഹദ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!