അടൂര്‍ പീഡനം: ഡി.വൈ.എസ്.പിയും സി.ഐയും വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : അടൂരില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കെട്ടിയിട്ടു മാനഭംഗപ്പെടുത്തിയ സംഭവം പ്രതികളെ സഹായിക്കാന്‍ തുടക്കത്തില്‍ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്ന് ദക്ഷിണമേഖലാ ഐ.ജി. മനോജ് ഏബ്രഹാം റിപ്പോര്‍ട്ട് നല്‍കി. അടൂര്‍ മുന്‍ ഡിവൈ.എസ്.പി: എ. നസീം, സി.ഐ: എം.ജി. സാബു എന്നിവര്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ഡി.ജി.പി: ടി.പി. സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ക്കെതിരേ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശിപാര്‍ശയുണ്ട്. കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ പരിഗണനയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!