വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍

rape-1തൃശ്ശൂര്‍:സിപിഎം കൗണ്‍സിലറടക്കം നാലുപേര്‍ ആരോപണ വിധേയരായ വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇപ്പോഴത്തെ കേസ് അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. എഎസ്പി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരിയുടെ മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഓരോ പത്ത് ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇപ്പോഴത്തെ കേസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 28നാണ് പീഡനത്തിനിരയായ യുവതി കോടതിയെ സമീപിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!