പോലീസിനെ കബളിപ്പിച്ച് രക്ഷപെട്ട മുന്‍ എസ്.പിയുടെ മകന്‍ നിഖില്‍ പിടിയില്‍

തിരുവനന്തപുരം : പോലീസിനെ കബളിപ്പിച്ച് രക്ഷപെട്ട ക്രിമിനല്‍ കേസ് പ്രതിയും മുന്‍ എസ്. പിയുടെ മകനുമായ നിഖില്‍ ബാലചന്ദ്രന്‍ പിടിയില്‍. ഇന്നലെ രാത്രി എറണാകുളം ഇടപ്പള്ളിയില്‍ നിന്നാണ് ഇയാള്‍ ഷാഡോ പോലീസിന്റെ പിടിയിലായത്. കശ്മീരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് സൂചനയുണ്ട്.

രണ്ടാഴ്ച്ച മുമ്പാണ് നിഖില്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പോലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി ഒളിച്ച നിഖില്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി രക്ഷപെടുകയായിരുന്നു. റിട്ടയേര്‍ഡ് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചതുള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളാണ് നിഖിലിനെതിരായുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!