കൊല്ലപ്പെട്ട മലയാളി ഐഎസ് തീവ്രവാദികളുടെ ചിത്രങ്ങളുമായി ഐഎസ് ദൃശ്യസന്ദേശം

കോഴിക്കോട്: കൊല്ലപ്പെട്ട മലയാളി ഐഎസ് തീവ്രവാദികളുടെ ചിത്രങ്ങളുമായി ഐഎസ് ദൃശ്യസന്ദേശം. കേരളത്തിലെ രക്തസാക്ഷികള്‍ എന്ന പേരിലുള്ള, രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍, അഫ്ഗാനിലെ നാംഗര്‍ഹാറില്‍ കൊല്ലപ്പെട്ട മുഹമ്മദ് മുഹസിദ്, ഹഫീസുദീന്‍, യഹിയ, ഷദീര്‍ മംഗലശേരി എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. അഞ്ചാമന്‍ പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബിയാണെന്ന് കരുതുന്നു. കേരള എക്‌സ്‌പോസ്ഡ് എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!