പറവൂര്‍ പീഡനം: മൂന്നു കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവും 15000 രൂപ പിഴയും

കൊച്ചി: പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. പ്രതിപട്ടികയിലുള്ള രണ്ടു പേരെ ജഡ്ജി മിനി എസ് ദാസ് വെറുതെവിട്ടു.

കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവും 15000 രൂപ വീതം പിഴയും വിധിച്ചു. ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ പറവൂര്‍ വാണിയക്കാട് സ്വദേശി സുധീര്‍, നാലാം പ്രതിയും ഇടനിലക്കാരനുമായ കലൂര്‍ മണപ്പാട്ടിപ്പറമ്പ് കോളനിമംഗലത്ത് നൗഷാദ്, അഞ്ചാം പ്രതിയും പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളുമായ ചേന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

2010 ജനുവരിയില്‍ കൊടുങ്ങല്ലൂര്‍ മത്തേല അഞ്ചപ്പാലത്തെ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബൈക്കില്‍ പെണ്‍കുട്ടിയെ കൊടുങ്ങല്ലൂരില്‍ എത്തിച്ച പ്രതി പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു. സുധീറിനെ 10 കേസുകളിലായി 91 വര്‍ഷം കഠിനതടവിന് കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. കൂടാതെ കേസിലെ രണ്ടാംപ്രതിയായ പെണ്‍കുട്ടിയുടെ അമ്മയെ രണ്ട് കേസിലായി 10 വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!