രാഹുല്‍ പശുപാല്‍ പോലീസ് കസ്റ്റഡിയിലും ഫേസ്ബുക്ക് ഉപയോഗിച്ചു, വിവാദമായി

rahul pasupal selfeeകൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ പശുപാലന്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. കൈയില്‍ വിലങ്ങണിഞ്ഞു നില്‍ക്കുന്ന സെല്‍ഫി രാഹുല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വിവാദമായതോടെ മിനിട്ടുകള്‍ക്കുശേഷം ഡിലീറ്റ് ചെയ്തു.

ബുധനാഴ്ചയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം സൈബര്‍ സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ രാഹുല്‍ ചിത്രം നീക്കം ചെയ്തു. പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. തെറ്റൊന്നും ചെയ്യാതെ ക്രൂശിക്കപ്പെട്ടിട്ട് 70 ദിവസം കഴിഞ്ഞുവെ അടിക്കുറുപ്പോടെ്, രാഹുലിന്റെ കൂട്ടുപ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന അക്ബറിനൊപ്പം എടുത്ത സെല്‍ഫിയാണ് രാഹുല്‍ പോസ്റ്റ് ചെയ്തത്.

ബംഗളുരുവിലെ കോടതിയില്‍ ഹാജരാക്കാന്‍ പോയപ്പോയോ മടങ്ങുമ്പോഴോ ബുധനാഴ്ച എടുത്ത ചിത്രാമണിതെന്ന് പോലീസ് കരുതുന്നു. ചിത്രം പോസ്റ്റ് ചെയ്തത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ പതിനാറ് മിനിറ്റിന് ശേഷം നീക്കം ചെയ്തിട്ടുണ്ട്. ഏത് ഐ.പി വിലാസത്തില്‍ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നറിയാന്‍, പോലീസ് ഫെയ്‌സ്ബുക്ക് അധികൃതരെ സമീപിച്ചു.

മനുഷ്യക്കടത്തു കേസിലെ മുഖ്യപ്രതി അബ്ദുള്‍ ഖാദറും ഇവര്‍ യാത്ര ചെയ്ത ട്രെയിനിലുണ്ടായിരുന്നതായിട്ടാണ് സൂചന. കഴിഞ്ഞ നവംബര്‍ 17ന് ആണ് രാഹുലും ഭാര്യ രശ്മി ആര്‍ നായരും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!