മന്ത്രിമാരും എം.എല്‍.എമാരും ശാരീരികമായി ചൂഷണം ചെയ്തു

കൊച്ചി: സരിത സോളാര്‍ കമ്മീഷനു നല്‍കിയ കത്ത് പുറത്തായി. മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സരിത കത്തില്‍ ആരോപിക്കുന്നു.

കമ്പനി ആവശ്യത്തിനായി നിരവധി തവണ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടിട്ടുണ്ട്. അത്തരമൊരു അവസരത്തില്‍ അദ്ദേഹം തന്നോട് അപമര്യാദയായി പെരുമാറി, കമ്പനി ആവശ്യത്തിനായി മന്ത്രിമാരുമായും കേന്ദ്ര മന്ത്രിമാരുമായും എം.എല്‍.എമാരുമായും നിരവധി തവണ ഇടപഴകേണ്ടി വന്നിട്ടുണ്ട്. അതില്‍ പലരും തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തുവെന്ന് കത്തില്‍ സരിത പറയുന്നു.

മുദ്രവച്ച കവറില്‍ രഹസ്യമായി നല്‍കിയ കത്തിലെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പോലീസ് സ്റ്റേഷനുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പോലീസ് അസോസിയേഷന് 20 ലക്ഷം സംഭാവന നല്‍കിയതായും സരിത കമ്മീഷനു മുന്നില്‍ പറഞ്ഞിരുന്നു. സരിത നല്‍കിയ മൊഴി സാധൂകരിയ്ക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ രണ്ടു ദിവസം കൂടിയേ നല്‍കാനാവൂവെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് മുദ്രവച്ച കവറില്‍ രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ക്ക് സരിത മറുപടി നല്‍കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!