കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ പി ജയരാജനെ റിമാന്റ് ചെയ്തു

p-jayarajan at courtതലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ പി ജയരാജനെ റിമാന്റ് ചെയ്തു. മാര്‍ച്ച് 11 വരെ റിമാന്റ് ചെയ്ത ജയരാജനെകണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും. അദ്ദേഹം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ കീഴടങ്ങിയത്. ചികില്‍സയിലായിരുന്ന അദ്ദേഹം ആശുപത്രി വിട്ടതിന് ശേഷമാണ് തലശേരി  സെഷന്‍സ് കോടതിയിലെത്തിയത്. ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്ന് കാണിച്ച് കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!