കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം

sujith kannur rssകണ്ണൂര്‍ :കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാപ്പിനിശ്ശേരി അരോളി ആസാദ്‌ കോളനിയിലെ സുജിത്താണ്‌ കൊല്ലപ്പെട്ടത്‌. സുജിത്തിനെ ആക്രമിക്കുന്നതുകണ്ട്‌ തടയാനനെത്തിയ മാതാപിതാക്കള്‍ക്കും സഹോദരനും പരുക്കേറ്റിട്ടുണ്ട്‌. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുജിത്തിന്റെ മൃതദേഹം ഇന്ന്‌ പരിയാരം മെഡിക്കല്‍ കേളേജില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുക്കും. സംഭവത്തില്‍ എട്ട്‌ സി.പി.എം പ്രവര്‍ത്തകരെ വളപട്ടണം പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!