അടൂര്‍ പ്രകാശിന്റെ അഴിമതിക്കേസ് എഴുതിതള്ളാന്‍ വിജലന്‍സ് ഡയറക്ടര്‍ തയാറായില്ല; വിചാരണ നേരിടണം

adoor prakashതിരുവനന്തപുരം: മന്ത്രി അടൂര്‍ പ്രകാശിനെതിരായ അഴിമതിക്കേസ് എഴുതിതള്ളണമെന്ന കോഴിക്കോട് വിജിലന്‍സിന്റെ ശിപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ തള്ളി. കുറ്റപത്രം റദ്ദാക്കി മന്ത്രിയെ പ്രതിപട്ടികയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയശേഷമാണ് എന്‍. ശങ്കര്‍ റെഡിയുടെ നടപടി. കേസില്‍ മന്ത്രി വിചാരണ നേരിടണം. കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. 2004 മുതല്‍ 2006 വരെ അടൂര്‍ പ്രകാശ് ഭക്ഷ്യ മന്രതിയായിരുന്ന കാലത്താണ് സംഭവം. കോണ്‍ഗ്രസ് നേതാക്കളായ എന്‍.കെ. അബ്‌റുറഹിമാന്‍, പി.സി. സചിത്രന്‍ എന്നിവരാണ് പരാതിക്കാര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!