പാറ്റൂര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്കിന് തെളിവില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. അതേസമയം കയ്യേറ്റത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ആദ്യം ലോകായുക്ത പരിശോധിക്കും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നലകിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിരീക്ഷണം. നടപടിക്രമങ്ങള്‍ പാലിച്ചാണ് പൈപ്പ് മാറ്റുന്നതിന്റെ ഉത്തരവ് നല്‍കിയത്. കെട്ടിട നിര്‍മ്മാതാക്കള്‍ 16 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയത് രേഖകളില്‍ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!