കോളജ് ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ വാഹനങ്ങൾക്ക് വിലക്ക്

കൊച്ചി: കോളേജ് ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. വിലക്ക് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴയീടക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം സർക്കാർ എൻജിനിയറിംഗ് കോളേജിൽ ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ നടപടി നേരിട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

രാത്രി ഒൻപത് മണിക്ക് ശേഷം ക്യാമ്പസുകളിൽ ആഘോഷങ്ങൾ പാടില്ല. അധ്യാപകരുടെ വാഹനങ്ങൾ മാത്രമേ ക്യാമ്പസിനുള്ളിൽ പ്രവേശിപ്പിക്കാവൂ. ക്യാമ്പസിന് പുറത്ത് ഗേറ്റിന് സമീപത്ത് വിദ്യാർത്ഥികളുടെ വാഹനങ്ങൾക്കായി പാർക്കിംഗ് ഏരിയ നിർമ്മിക്കണം. ക്യാമ്പസിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!