തിരുവനന്തപുരം നഗരസഭയില്‍ കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല്

തിരുവനന്തപുരം: നഗരസഭയുടെ രണ്ടാം വാർഷികദിനത്തിൽ നഗരസഭാ കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല്. നഗരസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിനിടെയാണ് കയ്യാങ്കളി ഉണ്ടായത്.  സംഭവത്തിൽ മേയർ വി.കെ പ്രശാന്തിന് പരുക്കേറ്റു. മേയറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ബി.ജെ.പി കൗണ്‍സിലര്‍മാരും ചികിത്സ തേടി. പ്രത്യേക കൗൺസിൽ യോഗത്തിനിടെ നഗരത്തിലെ ഹൈമാസ്ക ലൈറ്റുകളെ കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് സിപിഎം ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!