സീരിയൽ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തിൽ യാത്ര; ജയിൽ ഡിഐജി ക്കെതിരെ അന്വേഷണം

സീരിയൽ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തിൽ യാത്ര; ജയിൽ ഡിഐജി ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര ചെയ്ത സംഭവത്തിൽ ജയിൽ ഡിഐജി ബി.പ്രദീപിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ വകുപ്പ് മേധാവി ആർ.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിൽ ഐജിയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 12ന് നടിയേയും കൂട്ടി ഡി.ഐ.ജി ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവറെകൂടാതെ മറ്റാരും കാറിലുണ്ടായിരുന്നില്ലെന്നത് ഐ.ജിക്കു കൈമാറിയ ജയില്‍ ആസ്ഥാനത്തു ലഭിച്ച പരാതിയില്‍ പറയുന്നു. കഴിഞ്ഞ ജയില്‍ ദിനാഘോഷത്തില്‍ നടിയെ ഇദ്ദേഹം ക്ഷണിച്ചിരുന്നതായും ഇതിന്റെ ചെലവിലേക്കായി 10,000 രൂപ ജയിലില്‍ നിന്നും കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. ഊമക്കത്തായാണ് പരാതി ലഭിച്ചിരുന്നതെങ്കിലും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!