രക്ഷിക്കാനോ ശിക്ഷിക്കാനോ ? അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിയില്‍ കലക്ടര്‍ പരിശോധന നടത്തി

രക്ഷിക്കാനോ ശിക്ഷിക്കാനോ ? അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിയില്‍ കലക്ടര്‍ പരിശോധന നടത്തി

കോഴിക്കോട്: പി.വി.അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ നിര്‍മാണത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡം ലംഘിച്ചുവെന്ന പരാതിയില്‍ കോഴിക്കോട് ജില്ലാകളക്ടര്‍ പാര്‍ക്കില്‍ രഹസ്യ പരിശോധന നടത്തി. അന്വേഷണത്തില്‍ കളക്ടറുടെ അനാസ്ഥ ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് നടപടി. പുലര്‍ച്ചെ ആറുമണിയോടെ കളക്ടര്‍ പാര്‍ക്കില്‍ എത്തി. ഒരുമണിക്കൂറോളം പരിശോധന തുടര്‍ന്നുവെന്നാണ് വിവരം. മുന്നറിയിപ്പ് നല്‍കാതെയായിരുന്നു പരിശോധന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!