മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്കിനുമുന്നില്‍ സത്യഗ്രഹം നടത്തും

തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്കിനുമുന്നില്‍ സത്യഗ്രഹം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സത്യഗ്രഹം. പൊതുവികാരം കണക്കിലെടുത്താണ് സത്യഗ്രഹം തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യുഡിഎഫ് കക്ഷിനേതാക്കളും മുഖ്യമന്ത്രിയെ കണ്ട് ഈ പ്രശ്നത്തിലുള്ള പിന്തുണ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!