സഹകരണ മേഖലയില്‍ വായ്പ കുടിശിക : മാര്‍ച്ച് 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു

സഹകരണ മേഖലയില്‍ വായ്പ കുടിശിക : മാര്‍ച്ച് 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു

cabinetതിരുവനന്തപുരം: സഹകരണ മേഖലയില്‍ വായ്പ കുടിശിക വരുത്തിയവര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ക്ക് മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. കൂടാതെ മാര്‍ച്ച് 31വരെയുള്ള ജപ്തിനടപടികള്‍ നിറുത്തി വയ്ക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ ഇന്നു പുറത്തിറക്കും. ജപ്തി മാത്രമല്ല, മറ്റ് ശിക്ഷണ നടപടികളും സ്വീകരിക്കില്ലെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

അതേസമയം നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ചര്‍ച്ച ചെയ്യാന്‍ ധനകാര്യ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് മൂന്നു മണിക്കാണ് യോഗം. എല്ലാ ബാങ്കുകളിലേയും പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!