സ്ത്രീകളെ ആക്രമിക്കുന്നവര്‍ ഉന്നതരായാലും ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ പീഡനം നടത്തുന്നവര്‍ അഴിക്കുള്ളില്‍ തന്നെ തുടരും. സമകാലീന സംഭവങ്ങ നിരീക്ഷിക്കുന്നവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വനിതാ പോലീസിന്റെ സേവനം ഉറപ്പു വരുത്തും. പിങ്ക് പോലീസിന്റേത് മികച്ച സേവനമാണെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!