തുല്യനീതി ഉറപ്പക്കണം, രാഷ്ട്രീയം നോക്കി നടപടി വേണ്ട- മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയം നോക്കി നടപടി വേണ്ടെന്ന് പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സ്റ്റേഷനുകളില്‍ തുല്യനീതി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. വഴിമുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാലുപിടിക്കരുത്. സമരക്കാരെ അറസ്റ്റ് ചെയ്യണം. വഴിയാത്ര മുടക്കരുത്. ആറു മാസത്തിനുശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ പൊലീസ് മേധാവികളോട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിച്ചത്. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സോണല്‍ എ.ഡി.ജി.പിമാര്‍, റേഞ്ച് ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!