കടക്കു പുറത്ത്, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കാതെ മാധ്യമങ്ങളെ ഇറക്കി വിട്ട് സര്‍ക്കാര്‍ ബി.ജെ.പി ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം ബി.ജെ.പി നേതാക്കളുമായി നടത്തുന്ന ചര്‍ച്ച തുടങ്ങി. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മസ്‌ക്കറ്റ് ഹോട്ടലിലെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറക്കി വിട്ടു.

സ്ഥലത്തെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കണ്ട് എന്തിന് ക്യാമറ അകത്ത് കയറ്റിയെന്നാണ് ആദ്യം ഹോട്ടല്‍ അധികൃതരോട് ആരാഞ്ഞത്. മാധ്യമങ്ങള്‍ പുറത്തുറിങ്ങുന്നതിനിടെ, കടക്കു പുറത്തെന്നായി മുഖ്യമന്ത്രി. ദേശീയ മാധ്യമ പ്രതിനിധികള്‍ അടക്കം മൗനമായി പുറത്തേക്കു പോവുകയും ചെയ്തു. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, ആര്‍.എസ്. എസ്. നേതാവ് ഗോപാലകന്‍ കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!