ക്രിസ്റ്റി ഫെര്‍ണാണ്ടസ് കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സര്‍ക്കാര്‍ നിയമിച്ചു. ഗുജറാത്ത് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായിരിക്കെ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന ക്രിസ്റ്റിയെ കെ.എസ്.ഐ.ഡി.സി ചെയര്‍മാനായി നിയമിച്ചിരിക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്. പേമെന്റ് സീറ്റെന്നെ പേരില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സി.പി.എം ഏറെ പഴി തെരഞ്ഞെടുപ്പ് കാലത്ത് കേട്ടിരുന്നു. 1997 മുതല്‍ അഞ്ചു വര്‍ഷക്കാലത്തോളം ക്രിസ്റ്റി ഫെര്‍ണാണ്ടസ് കയര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!