ബാലാവകാശ കമ്മിഷന്‍: ആരോഗ്യമന്ത്രി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങളില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് മന്ത്രിയുടെ ഭാഗം കേട്ടിട്ടില്ല. മന്ത്രി ഒരു തരത്തിലുള്ള സത്യപ്രതിജ്ഞാ ലംഘനവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിക്കെതിരായ ഹൈക്കോടതിയുടെ വിമര്‍ശനം ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!