ദമ്പതികള്‍ വിലയ്ക്കു വാങ്ങിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ ദമ്പതിമാരാണ് തമിഴ്‌നാട്ടിലെ ഇടനിലക്കാര്‍ മുഖാന്തരണം കുഞ്ഞിനെ സ്വന്തമാക്കിയത്.
പണം നല്‍കിയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് പൂന്തുറ സ്വദേശിനി പോലീസിനോട് സമ്മതിച്ചുവെങ്കിലും ഇടനിലക്കാരെക്കുറിച്ച് വിവരം നല്‍കിയിട്ടില്ല. മൂന്നു കേസികള്‍ ഇടനിലക്കാര്‍ക്കും ദമ്പതികള്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്തു. ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ ഇടനിലക്കാര്‍ മുഖേന തമിഴ്‌നാട്ടിലെ ഒരു ആശുപത്രിയില്‍ നിന്ന് സ്വന്തമാക്കുകയായിരുന്നുവെന്ന് ശിശുക്ഷേണ സമിതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!