കോഴി വ്യാപാരികള്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു, വില്‍പ്പന 125- 135 രൂപ നിരക്കില്‍

തിരുവനന്തപുരം: കോഴി വ്യാപാരികള്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ ഒരുഭാഗത്തേക്ക് മാറ്റി വച്ച് അവര്‍ വില്‍പ്പന തുടരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ 87 രൂപ നിര്‍ദേശം അംഗീകരിച്ചെന്നു പറയുന്ന കോഴി വ്യാപാരികള്‍ വില്‍പ്പന നടത്തുന്നത് 125- 135 രൂപ നിരക്കില്‍. ഒരു കിലോ ഇറച്ചിക്ക് 160 രൂപ മുതല്‍ മുകളിലോട്ടാണ് ഇന്നലെ ഈടാക്കിയത്.

കഴിഞ്ഞ ദിവസം മന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴി വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒരു കിലോ കോഴി 87 രൂപയ്ക്കും ഡ്രസ് ചെയ്ത കോഴി ഇറച്ചി കെപ്‌കോ ഈടാക്കുന്ന വിലയായ 158 രൂപയ്ക്കും വില്‍ക്കാമെന്ന ഉറപ്പിലായിരുന്നു രണ്ടുദിവസം പിന്നിട്ട കോഴി വ്യാപാരികളുടെ പണിമുടക്ക് പിന്‍വലിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ തന്നെ മിക്ക കടകളിലും കച്ചവടം ഈ ധാരണയെല്ലാം ലംഘിച്ചായിരുന്നു. തങ്ങള്‍ക്ക് 110 രൂപയ്ക്കാണ് കോഴിയെ കിട്ടുന്നതെന്ന് ചൂണ്ടിക്കാട്ടി കോഴി കിലോയ്ക്ക് 125 രൂപയ്ക്കാണ് വിറ്റത്. ചിലയിടങ്ങളില്‍ ഇതില്‍ പ്രതിഷേധമുണ്ടായതോടെ കടകള്‍ അടച്ച് വില്‍പന നിര്‍ത്തിവച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!