വില കുറയ്ക്കില്ല, തിങ്കളാഴ്ച മുതല്‍ കോഴിക്കടകള്‍ അടച്ചിടും

ആലപ്പുഴ: കോഴിവില ഏകീകരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. നാളെ മുതല്‍ സംസ്ഥാനത്ത് കോഴിവില്‍പന ഇല്ല. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഇറച്ചിക്കോഴി വില്‍ക്കാന്‍ കഴിയില്ലെന്ന് പൗള്‍ട്രി ഫെഡറേഷന്‍ കര്‍ശന നിലപാടെടുത്തു.

തോന്നിയവിലയ്ക്കു കോഴി വില്‍ക്കാമെന്നു കമ്പനികള്‍ കരുതേണ്ടെന്നു ധനമന്ത്രി അറിയിച്ചു. ഇറച്ചിക്കോഴിക്ക്  87 രൂപ ഈടാക്കി വില്പന നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കിലോക്ക് നൂറു രൂപയെങ്കിലുമാക്കി മാറ്റി നിശ്ചയിക്കണമെന്ന് പൗള്‍ട്രി അസോസിയേഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കോഴി കച്ചവടക്കാരുടെ നികുതി വെട്ടിപ്പുകളെ കർശനമായി പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!