അഭിഭാഷക വൃത്തി തരംതാണ നിലയിലെത്ത് മദ്രാസ് ഹൈക്കോടതി

അഭിഭാഷക വൃത്തി തരംതാണ നിലയിലെത്ത് മദ്രാസ് ഹൈക്കോടതി

ചെന്നൈ:അഭിഭാഷക വൃത്തിയുടെ നിലവാരം നശിച്ച്, തരംതാഴ്ന്ന നിലയിലാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്. സ്വയം കീശ വീര്‍പ്പിക്കുക മാത്രമാണ് അഭിഭാഷകരുടെ ലക്ഷ്യം. എട്ടാം ക്ലാസ് വിജയിക്കാത്ത ആള്‍ പോലും അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന സ്ഥിതി വേദനാജനകമാണ്. എട്ടാം ക്ലാസില്‍ തോറ്റപ്പോള്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം വരെ നേടി അഭിഭാഷകനായി. ഇയാള്‍ പിന്നീട് അസോസിയേഷനുണ്ടാക്കി വിരമിച്ച ജഡ്ജി, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം മത്സരിക്കുന്നതിന്റെ കട്ടൗട്ട് ഹൈക്കോടതിയുടെ മുന്നില്‍ സ്ഥാപിച്ചുവെന്ന് ജസ്റ്റിസ് കൃപാകരന്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്- പുതുച്ചേരി ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ജസ്റ്റിസിന്റെ വിമര്‍ശനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!